പെരുമാതുറ: പെരുമാതുറ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമെന്ന് വി.ശശി എം.എൽ.എ. കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ഉണ്ടാകുമെന്നും മാർച്ചോടു കൂടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുമെന്നും എം.എൽ.എ പറഞ്ഞു. അഴൂർ, കഠിനംകുളം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊട്ടാരം തുരുത്ത് - ചേരമാൻ തുരുത്ത് റോഡിന്റെ നവീകരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാർബർ ഇഞ്ചീനീയറിംഗ് വകുപ്പിൽ നിന്നും 72 ലക്ഷം രൂപം ചെലവഴിച്ചാണ് റോഡ് നിർമ്മാണം നടക്കുക. വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന റോഡ് നവീകരണം നാട്ടുകാർക്ക് ഏറെ ആശ്വാസകരമാവും. ചേരമാൻതുരുത്ത് എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സ് അദ്ധ്യക്ഷത വഹിച്ചു. ഹാർബർ അസിസ്റ്റന്റ് ഇഞ്ചീനീയർ അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.കവിത, കഠിനംകുളം ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്ള, അഴൂർ ഗ്രാമപഞ്ചായത്ത് അംഗം ഷൈജാ നാസർ, ചേരമാൻ തുരുത്ത് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എസ്.എൻ.കബീർ എന്നിവർ സംസാരിച്ചു.
പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നു. ഉദ്ഘാടനം മാർച്ചിൽ നടക്കുമെന്ന് വി.ശശി എം.എൽ.എ





0 Comments