പോത്തൻകോട്: പോത്തൻകോട് ഗവ. യു.പി സ്കൂളിനെ മന്ത്രി ജി.ആർ.അനിൽ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമായതായി പ്രഖ്യാപനം നടത്തി. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട സ്കൂളിൽ 1,200 ലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സ്കൂളിലെ പ്രധാന അധ്യാപകനായ എം.സലാഹുദ്ദീൻ്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെ കൂട്ടായ്മയുടെ ഫലമായി ഈ അധ്യയന വർഷത്തിൽ ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാതിരുന്ന 55 കുട്ടികൾക്കാണ് ഒരു വർഷത്തെ ഇൻറർനെറ്റ് കോൾ സൗകര്യമുള്ള മൊബൈൽ ഫോണുകൾ നൽകിയത്. സ്വന്തം സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകർ കാട്ടിയ കൂട്ടായ്മ പൊതുസമൂഹത്തിനു മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡൻ്റ് എ.എസ്.ഷംനാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.അനിൽ കുമാർ, വൈസ് പ്രസിഡൻ്റ് പി.അനിത കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോത്തൻകോട് അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ഷാഹിദാ ബീവി, ഗ്രാമപഞ്ചായത്തംഗം വർണ്ണ ലതീഷ് എ.ഇ.ഒ, എ.സുന്ദർദാസ്, എസ്.എസ്.എ ബ്ലോക്ക് പഞ്ചായത്ത് കോഡിനേറ്റർ ജി.വി.സതീഷ്, എസ്.എം.സി ചെയർമാൻ കെ.സുരേഷ് ബാബു, മദർ പി.ടി.എ പ്രസിഡൻ്റ് പ്രമീള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ എം.സലാഹുദ്ദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.സന്ധ്യാ റാണി നന്ദിയും പറഞ്ഞു.
പോത്തൻകോട് യു.പി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമായി.





0 Comments