മംഗലപുരം: 2021/22 അദ്ധ്യയന വർഷത്തിലെ മുഴുവൻ കുട്ടികളെയും ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഇടവിളാകം ഗവ.യു.പി സ്കൂളിൽ ഇന്ന് മൊബൈൽ ലൈബ്രറിയ്ക്ക് തുടക്കമായി. മൊബൈൽ ലൈബ്രറിയുടെ ഉത്ഘാടനവും അദ്ധ്യാപകരുടെ ശ്രമഫലമായി സ്ക്കൂളിനു ലഭിച്ച 18 ഫോണുകളുടെ വിതരണവുമാണ് നടന്നത്. അദ്ധ്യാപകരുടെ കൂട്ടായ്മയിലൂടെ 14 ഫോണുകളും, സംഭാവനയായി 4 ഫോണുകളുമാണ് ലഭിച്ചത്. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം ഉത്ഘാടനം ചെയ്തു. സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ബോബൻ ജൂഡ് നൽകിയ 3 ഫോണുകളും ഷൈൻ മാർബിൾസ് നൽകിയ 1 ഫോണുമാണ് സ്ക്കൂളിന് സംഭാവനയായി ലഭിച്ചത്. കൊറോണ പ്രതിസന്ധി മാറി പഠനം സ്കൂളിലേയ്ക്കു മാറുമ്പോൾ മൊബൈൽ ഫോണുകൾ തിരികെ നൽകണമെന്ന നിബന്ധനയോടെ രക്ഷകർത്താക്കളുടെ കൈയൊപ്പു രേഖപ്പെടുത്തിയാണ് ഫോണുകൾ വിതരണം ചെയ്യുന്നത്. ഇത് ആവശ്യക്കാർക്കു മാത്രം ഫോണുകൾ ലഭ്യമാക്കാനും പദ്ധതിയുടെ ദുരുപയോഗം തടയാനും വഴിയൊരുക്കും. ഹെഡ്മിസ്ട്രസ് എം.എൽ.രേണുക, പി.റ്റി.എ വൈസ് പ്രസിഡൻറ് ഷാജി, വാർഡ് മെമ്പർ കവിത, വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല, എസ്.എം.സി അബ്ദുൽ സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇടവിളാകം, ഗവ.യു.പി.സ്കൂളിൽ മൊബൈൽ ലൈബ്രറി ഉത്ഘാടനവും ഫോണുകളുടെ വിതരണവും





0 Comments