https://kazhakuttom.net/images/news/news.jpg
Local

ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25 കേന്ദ്രങ്ങളിൽ പ്രതിക്ഷേധം


കഴക്കൂട്ടം: കോവിഡ് കാലത്ത് ജനങ്ങളുടെ മേൽ അമിത കറണ്ട് ചാർജ് ഈടാക്കുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ 25 കേന്ദ്രങ്ങളിൽ പ്രതിക്ഷേധം സംഘടിപ്പിച്ചിരിക്കുന്നു. മണ്ഡലതല ഉദ്ഘാടനം കഴക്കൂട്ടം കെ.എസ്.ഇ.ബിയ്ക്ക് മുന്നിൽ നാളെ (21/ വ്യാഴം) ഉച്ചയ്ക്ക് 12 മണിക്ക് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ നിർവ്വഹിക്കുന്നു. വിവിധ കെ.എസ്.ഇ.ബി, വില്ലേജ് ഓഫീസുകൾക്കു മുമ്പിൽ ബി.ജെ.പി ജില്ലാ നേതാക്കളായ ചെമ്പഴന്തി ഉദയൻ, പാങ്ങപ്പാറ രാജിവ്, സജിത് കുമാർ, സിനി ചന്ദ്രൻ, പോങ്ങുംമൂട് വിക്രമൻ, ചെറുവയ്ക്കൽ ജയൻ, പ്രദിപ് കുമാർ, ശിവലാൽ, ബാലു.ജി.നായർ എന്നിവർ ഉദ്ഘാടനം ചെയ്യും.

ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25 കേന്ദ്രങ്ങളിൽ പ്രതിക്ഷേധം

0 Comments

Leave a comment