തിരുവനന്തപുരം: ഉത്തർപ്രദേശിലും ഡൽഹിയിലും ഉൾപ്പെടെ പ്രവാചക നിന്ദ നടത്തിയവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്ക് നേരെ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ഫാസിസ്റ്റുകൾ അനധികൃതമായി അവരുടെ വീടുകളും ഉപജീവനവും ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുന്ന നടപടിക്കെതിരെ ഐ.എസ്.എം സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
തിരുവനന്തപുരം പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നടന്ന പ്രതിഷേധ പരിപാടി കെ.എൻ.എം ജില്ലാ പ്രസിഡൻറ് നാസിറുദ്ദീൻ ഫാറൂഖി നിർവ്വഹിച്ചു. മാനവതയുടെ വിമോചകനായ പ്രവാചകൻ മുഹമ്മദ്(സ)യുടെ മഹത്വവും നബി ലോകത്ത് നൽകിയ ആശയങ്ങൾക്കും വിമർശനങ്ങൾ കൊണ്ട് ഒട്ടും പോറൽ ഏൽക്കില്ലെന്നും വിമർശനങ്ങൾ ഉണ്ടായപ്പോഴെല്ലാം പ്രവാചകനെ ലോകം കൂടുതൽ പഠിക്കുകയും ആശയങ്ങൾ കൂടുതൽ പ്രചരിക്കുകയും മാത്രമാണ് ചരിത്രത്തിൽ ഉണ്ടായിടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ.എം ജില്ലാ സെക്രട്ടറി നാസർ സലഫി മുഖ്യ പ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ലാ സെക്രട്ടറി ശരീഫ് കുറ്റിച്ചൽ അധ്യക്ഷത വഹിച്ചു. എം.എസ്.എം ജില്ലാ സെക്രട്ടറി റിയാസ് അരുകിൽ, അനീസ് സി.എ, നസീർ വള്ളക്കടവ് എന്നിവർ സംസാരിച്ചു.
വിമർശനങ്ങൾ പ്രവാചകനെ ലോകം കൂടുതൽ പഠിക്കുകയും ആശയങ്ങൾ കൂടുതൽ പ്രചരിക്കുകയും മാത്രമാണ് ചരിത്രത്തിൽ ഉണ്ടായിടുള്ളതെന്നും നാസിറുദ്ദീൻ ഫാറൂഖി





0 Comments