കഴക്കൂട്ടം: മംഗലപുരത്തിനടുത്ത് വാലികോണത്ത് ചീഞ്ഞഴുകിയ നിലയിൽ ജഡം കണ്ടെത്തി. തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു മാസത്തോളം പഴക്കം വന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനിയ്ക്കടുത്ത് നിന്നാണ് മൃതദേഹം കണ്ടത്. മൂന്നു മാസത്തിലധികമായി ക്ലേ കമ്പനി അടച്ചിട്ടിരിക്കുന്നതിനാൽ ആരും അങ്ങോട്ടു പോകുന്ന പതിവില്ലായിരുന്നു. ഇന്നലെ രാവിലെ ഇവിടെ നിന്നും രൂക്ഷമായ രീതിയിൽ ദുർഗന്ധം വമിച്ചതിനാൽ ആരോ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മംഗലപുരത്ത് ഒരുമാസം പഴക്കം വരുന്ന ജഡം ചീഞ്ഞഴുകിയ നിലയിൽ കണ്ടെത്തി.





0 Comments