കഴക്കൂട്ടം: നമ്മൾ നമുക്കായി എന്ന സർക്കാരിന്റെ പദ്ധതിയിലൂടെ സംസ്ഥാന കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യവുമായി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ജീവനി പദ്ധതിക്ക് തുടക്കം കുറിച്ചു. വിഷ രഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനും മുഴുവൻ പ്രദേശങ്ങളിലും പച്ചക്കറി ഉത്പാദിപ്പിക്കാനുമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവനി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണു ഗോപാലൻ നായർ, വി.അജികുമാർ, കെ.ഗോപിനാഥൻ, സി.ജയ്മോൻ, എസ്.സുധീഷ് ലാൽ, എൽ.മുംതാസ്, സി.പി.സിന്ധു, ജൂലിയറ്റ് പോൾ, എസ്.ആർ.കവിത, എ.അമൃത, തങ്കച്ചി ജഗന്നിവാസൻ, ദീപാ സുരേഷ്, ലളിതാംബിക, കൃഷി ഓഫീസർ അലക്സ് അജി എന്നിവർ പങ്കെടുത്തു.
മംഗലപുരത്ത് ജീവനി പദ്ധതി തുടങ്ങി.





0 Comments