/uploads/news/news_മുതലപ്പൊഴിയിലെ_പ്രശ്നങ്ങൾ_ശാശ്വത_പരിഹാരം..._1689414887_7574.jpg
Local

മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ശാശ്വത പരിഹാരം വേണം ; അടൂർ പ്രകാശ് എം.പി ഉപവസിക്കുന്നു


തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. മുതലപ്പൊഴിലെ ആശാസ്ത്രീയത പരിഹരിക്കാൻ വിദഗ്ധ സമിതിയുടെ പഠനം നടത്തണം. രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ് അടക്കമുള്ള സേവനങ്ങൾ ഉറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

2021-ൽ മുതലപ്പൊഴിയിലെ പ്രശ്നങ്ങളുന്നയിച്ച് പാർലമെൻ്റിലും കേന്ദ്രമന്ത്രിക്കും കത്തുകൾ നൽകിയതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുതലപ്പൊഴിയിൽ യാതൊരു സുരക്ഷിതത്വ പ്രശ്നങ്ങളില്ലെന്ന മറുപടിയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയത്. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ വീണ്ടും പാർലമെൻ്റിൽ ഉന്നിയിക്കുമെന്നും എം.പി പറഞ്ഞു.

മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്  18 ന്  ഏകദിന ഉപവാസ സംഘടിപ്പിക്കും. മുതലപ്പൊഴി നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുക, മണ്ണ് ഡ്രഞ്ച് ചെയ്ത് മാറ്റുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കുക. കോസ്റ്റ് ഗാർഡിന്റേയും മുങ്ങൽ വിദഗ്ദ്ധരുടേയും സേവനം ഉറപ്പാക്കുക, മരണപ്പെട്ടതും പരിക്കേറ്റതുമായ മുഴുവൻ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, അപകടങ്ങളിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഉറപ്പു വരുത്തുക, അഴിമുഖത്തും ഹാർബറിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, അഭിവന്ദ്യ പിതാവിനെതിരെ സർക്കാർ കെട്ടിച്ചമച്ച കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ 9 മണിക്ക് നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യുമെന്നും എം.പി അറിയിച്ചു.

മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ശാശ്വത പരിഹാരം വേണം - അടൂർ പ്രകാശ് എം.പി

0 Comments

Leave a comment