https://kazhakuttom.net/images/news/news.jpg
Local

ലോക്‌സഭാ തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്കും ശമ്പളത്തോടെ അവധി


തിരുവനന്തപുരം: സംസ്ഥാനത്തെ കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിവിധ തൊഴിൽ മേഖലകളിൽ ജോലി നോക്കുന്ന തൊഴിലാളികൾക്കും തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താൻ ലേബർ കമ്മീഷണർ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി) ഉത്തരവു പ്രകാരം ലോകസഭാ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 23-ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്വകാര്യമേഖലയിൽ പണിയെടുക്കുന്ന ദിവസവേതനക്കാർക്കും കാഷ്വൽ തൊഴിലാളികൾക്കും ഈ ഉത്തരവ് ബാധകമാണ്. സമ്മതിദാനം വിനിയോഗിക്കുന്നതിനായി അവരവരുടെ നിയോജക മണ്ഡലങ്ങളിൽ പോകുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും അന്നേ ദിനത്തിലെ ശമ്പളം/വേതനം തൊഴിലുടമകൾ നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവിൽ ലേബർ കമ്മീഷണർ സി.വി.സജൻ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്കും ശമ്പളത്തോടെ അവധി

0 Comments

Leave a comment