തിരുവനന്തപുരം: കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങൾ നേരിടുന്നതിന് ബറ്റാലിയനുകൾ ഉൾപ്പെടെ കേരള പോലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്ത് എത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. വെളളപ്പൊക്കം മൂലം ദുരിതം നേരിടുന്ന എല്ലാ ജില്ലകളിലും പോലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. പോലീസ് സേനയുടെ എല്ലാ വിഭാഗങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും ശേഖരിച്ച് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. സഹായം അഭ്യര്ത്ഥിച്ച് വിളിക്കുന്ന ദുരിത ബാധിതർക്ക് കേരളാ പോലീസ് എത്രയും പെട്ടെന്ന് സഹായം എത്തിച്ചു വരുന്നു.
വെളളപ്പൊക്കം: രക്ഷാ പ്രവര്‍ത്തനത്തിന് പോലീസിലെ എല്ലാ വിഭാഗങ്ങളും രംഗത്തെത്തിയതായി ലോകനാഥ് ബെഹ്റ





0 Comments