ശബരിമല സന്നിധാനത്തും പത്തനംതിട്ട കൈപ്പട്ടൂരിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി:മൂന്നു പേരെ അറസ്റ്റ് ചെയ്തു. സ്കൂളിന് സമീപം കാറിനുള്ളിലിട്ട് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്പന നടത്തിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പള്ളിപ്പടിഞ്ഞാറ്റേതില്‍ വിളാകംപുരയിടം വീട്ടില്‍ അമീര്ഖാന്(42), വിളാകംപുരയിടം വീട്ടില്‍ മുബാറക്ക്(28) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. കാറിനുള്ളില്‍ നാലു ചാക്കുകളില്‍ സൂക്ഷിച്ച 3285 പാക്കറ്റ് ഗണേഷ്, 1500 പാക്കറ്റ് ഉള്‍ക്കൊള്ളുന്ന രണ്ട് ചാക്ക് ഹാന്‍സ്, 448 പാക്കറ്റ് ഉള്‍ക്കൊള്ളുന്ന ഒരു ചാക്ക് കൂള്‍ ലിപ് എന്നിവ കണ്ടെടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തുന്നത് തടയാനുള്ള നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം, ബാലനീതി നിയമത്തിലെ വകുപ്പ് 77 കൂടിച്ചേര്‍ത്താണ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തത്. എസ്.ഐ ജെ.യു.ജിനു, സി.പി.ഓമാരായ സച്ചിന്, മിഥുന് എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ശബരിമല സന്നിധാനത്തും പത്തനംതിട്ട കൈപ്പട്ടൂരിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നു പേരെ അറസ്റ്റ് ചെയ്തു. സ്കൂളിന് സമീപം കാറിനുള്ളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്പന നടത്തിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി.





0 Comments