പോത്തൻകോട്: ശാന്തിഗിരി ആശ്രമം ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വിയുടെ ദേഹവിയോഗത്തെ തുടർന്നാണ് പുനസംഘാടനം. സ്വാമി ചൈതന്യ ജ്ഞാന തപസ്വി പുതിയ പ്രസിഡന്റും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ജനറൽ സെക്രട്ടറിയുമാകും. സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വിയായിരിക്കും ഇനി മുതൽ ഓർഗനൈസിംഗ് സെക്രട്ടറി. സ്വാമി നിർമോഹാത്മ ജ്ഞാന തപസ്വി ജോയിന്റ് സെക്രട്ടറിയാകും. 10 അംഗ ബോർഡിൽ വൈസ് പ്രസിഡന്റ്, ഫിനാൻസ് സെക്രട്ടറി, മറ്റ് ഡയറക്ടർമാർ എന്നിവർക്ക് മാറ്റം ഉണ്ടാകില്ല. ആശ്രമം ഗുരുസ്ഥാനീയ ശിഷ്യ പൂജിതയാണ് ബോർഡ് അംഗങ്ങളെ നിയമിക്കുന്നത്.
ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു





0 Comments