തിരുവനന്തപുരം: ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച നാല്പത്തിയാറാമത്തെ പുസ്തകം 'ദിനാചരണ കവിതകൾ' പ്രശസ്ത ചലച്ചിത്ര താരവും, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ കഴക്കൂട്ടം പ്രേംകുമാർ പ്രകാശനം ചെയ്തു, കവിയും പ്രാസംഗികനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം ഏറ്റുവാങ്ങി.
ലോക്ക്ഡൗൺ കാലഘട്ടം മുതൽ ദിനാചരണങ്ങളുടെ ഭാഗമായി എഴുതിയ കവിതകൾ,വിവിധ ഗായകർ ചൊല്ലി വാട്സാപ്പ് വഴി അയച്ചവയാണ്. ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽ മെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ കവിതകൾ വിദ്യാലയങ്ങളിലെ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്.
പുസ്തകദിന കവിത ഉൾപ്പെടെയുള്ള കവിതകൾ ലോകപുസ്തക ദിനത്തിലാണ് പ്രസിദ്ധീകരിച്ചത്. തത്തമ്മ ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ സ്ഥിരമായി എഴുതി വരുന്ന ഹരീഷിന്റെ രണ്ട് കഥാസമാഹാരങ്ങൾ ദേശാഭിമാനി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗമാണ് ഹരീഷ്.റസൽ സബർമതി ,റോബർട്ട് സാം, കോട്ടയം റഷീദ്, കെ കെ പല്ലശ്ശന കണിയാപുരം നാസർ,സ്വാമി ജനപ്രിയൻ മുതലായവർ ചടങ്ങിൽ സംബന്ധിച്ചു.
ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽ മെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ കവിതകൾ വിദ്യാലയങ്ങളിലെ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്.





0 Comments