കഴക്കൂട്ടം: തിരുവനന്തപുരം നഗരസഭയുടെ ജനകീയ ക്യാമ്പയിനായ 'നഗരസഭ ജനങ്ങളിലേക്ക്' എന്ന പരിപാടി കഴക്കൂട്ടം സോണൽ ഓഫീസിൽ നടന്നു. മേയർ ആര്യ രാജേന്ദ്രൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അഴിമതി രഹിത സദ്ഭരണം സമഗ്ര നഗര വികസനം എന്നീ ലക്ഷ്യങ്ങളുമായാണ് ഭരണസമിതി ക്യാമ്പയിൻ സംഘടിപ്പിച്ചത്.
76 പരാതികളാണ് മേയർ നേരിട്ട് കേട്ടത്. തുടർന്ന് നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ട് പരിഹരിക്കേണ്ടവ ഉദ്യോഗസ്ഥർക്ക് കൈമാറി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.ആർ അനിൽ, കൗൺസിലർമാരായ ഡി.രമേശൻ, എൽ.എസ് കവിത, എം.ബിനു, കൂടാതെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
76 പരാതികളാണ് മേയർ നേരിട്ട് കേട്ടത്.





0 Comments