/uploads/news/515-IMG_20190511_123634.jpg
Local

6000 പേർക്ക് സദ്യയൊരുക്കിക്കൊണ്ട് കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ടു സദ്യ


കഴക്കൂട്ടം: കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്രാങ്കണത്തിൽ കഴക്കൂട്ടം ബ്രദേഴ്സ് സംഘടിപ്പിച്ച ആറാട്ടു സദ്യ ദേവസ്വം, സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. അഡ്വ.വി.കെ.പ്രശാന്ത് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. 6000 പേർക്ക് സദ്യയൊരുക്കിക്കൊണ്ടാണ് കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ടു സദ്യ നടത്തിയത്. ഉത്ഘാടന കർമ്മം മന്ത്രി വിളക്കു തെളിച്ച് നിർവ്വഹിച്ച ശേഷം ആദ്യമായി ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ പൂർത്തിയാക്കി. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ മതസ്തരുടെ കൂട്ടായ്മയായ 'കഴക്കൂട്ടം ബ്രദേഴ്സ്'' ആരംഭിച്ചതാണ് ആറാട്ട് സദ്യ. കഴിഞ്ഞ 15 വർഷമായി കഴക്കൂട്ടം ബ്രദേഴ്സ് ആറാട്ട് സദ്യ നടത്തുകയാണ്. 500 പേർക്ക് സദ്യ കൊടുത്തു കൊണ്ട് കഴക്കൂട്ടം അമ്മൻകോവിൽ ഹാളിൽ ആരംഭിച്ച ഈ സദുദ്യമം, സദ്യ ഉണ്ണാനെത്തുന്നവരുടെ എണ്ണം കൂടിയപ്പോൾ ഹാളിൽ ഉൾക്കൊള്ളാൻ കഴിയാതെ വരുകയും തുടർന്ന് ശ്രീ മഹാദേവർ ക്ഷേത്രാങ്കണത്തിലേക്ക് മാറ്റുകയും ചെയ്തതാണ്. കഴക്കൂട്ടത്ത് അമ്പലത്തിൻകരയിലെ ഏതാനും സുഹൃത്തുക്കൾ മാത്രം ചേർന്ന് ആരംഭിച്ച കൂട്ടായ്മയാണ് ഇന്ന് നൂറോളം നാനാജാതി മതസ്ഥരുടെ കൂട്ടായ്മയായ കഴക്കൂട്ടം ബ്രദേഴ്സ് എന്ന വലിയൊരു സംഘടനയായി മാറിയത്. 5 വർഷമായി ക്ഷേത്രാംങ്കണത്തിൽ നടത്തുന്ന ആറാട്ട് സദ്യ ഇന്ന് ആറായിരം പേർക്ക് സദ്യ കൊടുക്കുന്ന തരത്തിലെത്തി നിൽക്കുന്നു. മതസൗഹാർദം തന്നെയാണ് പ്രധാന ലക്ഷ്യം. വിവിധ മതത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും വിശ്വസിക്കുന്നവരാണ് കഴക്കൂട്ടം ബ്രദേഴ്സ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾ. കഴക്കൂട്ടത്തുകാരുടെ മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സമായ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഇപ്രാവശ്യത്തെ ആറാട്ടു സദ്യയിൽ ഇത് റംസാൻ കാലമായതിനാൽ മുസ്ലിങ്ങളുടെ സാന്നിദ്ധ്യം വളരെ കുറവായിരുന്നു. തിരുവതാംകൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ചെയർമാൻ അഡ്വ.എം.രാജഗോപാലൻ നായർ, സിനിമാ താരം കഴക്കൂട്ടം പ്രേംകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.പരമേശ്വരൻ നായർ, സെക്രട്ടറി കെ.ഉണ്ണിരാജ എന്നിവർ പങ്കെടുത്തു.

6000 പേർക്ക് സദ്യയൊരുക്കിക്കൊണ്ട് കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ടു സദ്യ

0 Comments

Leave a comment