അണ്ടൂർക്കോണം: അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്കിലെ അർഹതപ്പെട്ട മുഴുവൻ സഹകാരികൾക്കും തിരിച്ചറിയൽ കാർഡുകൾ നൽകുമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ബി രാജേന്ദ്രകുമാർ അറിയിച്ചു. രണ്ടുഫോട്ടോയും ബാങ്കിന്റെ പഴയ തിരിച്ചറിയൽ കാർഡും തിരിച്ചറിയൽ രേഖയുമായി വരുന്ന അംഗങ്ങൾക്ക് ഇതിനകം തന്നെ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി. അർഹതയുള്ളവർക്ക് കാർഡ് നൽകുന്നില്ലെന്ന് ആരോപിച്ച് ബാങ്കിലെ മുൻ കോൺഗ്രസ് ഭരണസമിതി പ്രസിഡന്റ് അഡ്വ. എം.മുനീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബാങ്ക് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ബാങ്ക് നേരത്തെ നൽകിയിരുന്ന ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡുകൾ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ റദ്ദു ചെയ്തതിന് ഹൈക്കോടതി അംഗീകാരം നൽകിയത് കൊണ്ടാണ് പുതിയ ഐ.ഡി കാർഡ് നൽകാൻ തീരുമാനിച്ചതെന്ന് രാജേന്ദ്ര കുമാർ കഴക്കൂട്ടം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്കിലെ അർഹതയുള്ള മുഴുവൻ സഹകാരികൾക്കും തിരിച്ചറിയൽ കാർഡുകൾ നൽകും





0 Comments