/uploads/news/405-IMG-20190407-WA0099.jpg
Local

ആവേശത്തോടെ സമ്പത്ത് വർക്കല മണ്ഡലത്തില്‍


ആറ്റിങ്ങൽ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ.സമ്പത്തിന്റെ മൂന്നാം ഘട്ട പര്യടന പരിപാടി രാവിലെ വർക്കല നിയമസഭാ മണ്ഡലത്തിലെ വെട്ടൂർ ഫിഷർമെൻ കോളനിയിൽ വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അവിടെ നിന്നും ചുമട്താങ്ങി, അക്കരവിള, വെട്ടൂർ, പേഴുവിള, റാത്തിക്കൽ, അരിവാളം, വിളമ്പ്ഭാഗം, പ്ലാവഴികം,  മുനിക്കുന്ന്, പുത്തൻചന്ത, മുട്ടപ്പലം, ചാവടിമുക്ക്, പുന്നകുട്ടം, രഘുനാഥപുരം, ജവഹർപാർക്ക്, ഗോഡൗൺ, ചാലുവിള, എന്നീ സ്ഥലങ്ങളിലെ പര്യടന ശേഷം നടയറ സമാപിച്ചു.

ആവേശത്തോടെ സമ്പത്ത് വർക്കല മണ്ഡലത്തില്‍

0 Comments

Leave a comment