കഴക്കൂട്ടം: കഴക്കൂട്ടത്ത് നിർമ്മാണത്തിലിരിക്കുന്ന എലിവേറ്റഡ് ഹൈവേക്കു കീഴിൽ പാർക്കിംഗ് സൗകര്യം അനുവദിക്കണമെന്നും, ഹൈവേ വികസനത്തോടനുബന്ധിച്ച് വ്യാപാരം നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നിവേദനം സമർപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം യൂണിറ്റ് ഭാരവാഹികളായ യൂണിറ്റ് പ്രസിഡന്റ് ഷൈൻ.എ.സത്താർ, യൂണിറ്റ് ജനറൽ സെക്രട്ടറി സന്തോഷ് കുമാർ.ജി.കെ, രക്ഷാധികാരി വി.സുദേവൻ നായർ, വൈസ് പ്രസിഡന്റ് എസ്.എ.ഷജീദ് എന്നിവരുടെ സാന്നിധ്യത്തിൽ നിവേദനം സമർപ്പിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം യൂണിറ്റ് പ്രസിഡൻ്റ് ഷൈൻ.എ.സത്താർ അറിയിച്ചു.
എലിവേറ്റഡ് ഹൈവേ: പാർക്കിംഗ് സൗകര്യത്തിനും വ്യാപാരികൾക്ക് നഷ്ടപരിഹാരത്തിനും വി.മുരളീധരന് നിവേദനം





0 Comments