/uploads/news/2309-IMG_20211002_195605.jpg
Local

കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പരിപാലന സമിതി തെരഞ്ഞെടുപ്പ് ഫലം


കഴക്കൂട്ടം: കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പരിപാലന സമിതി തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിൽ. വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒന്നാം വാർഡിലെ വിജയിച്ച സ്ഥാനാർത്ഥികൾ: എ.അബ്ദുൽ ഹമീദ് - 95, എ.അബ്ദുൽ റഷീദ് - 101, ഇ.അബ്ദുൽ സലീം - 120, എസ്.അബ്ദുൽ വാഹിദ് - 142, എ.ദാവൂദ് കണ്ണ് - 94 എന്നിങ്ങനെയാണ് വോട്ട് നേടിയത്. മൂന്നാം വാർഡിൽ വിജയിച്ച സ്ഥാനാർത്ഥികൾ: അബ്ദുൽ അസീസ് - 116, മുഹമ്മദ് ഷാഫി - 80, അബ്ദുൽ മജീദ് - 72, സജീർ - 135, സലീം - 87. രണ്ടാം വാർഡിൽ വിജയിച്ച സ്ഥാനാർത്ഥികൾ: ഒന്നാം വാർഡിൽ ഔദ്യോഗിക പാനലിൽ മത്സരിച്ച 5 പേരും വിജയിച്ചപ്പോൾ മൂന്നാം വാർഡിൽ 3 പേരും വിജയിച്ചു. ഇതോടെ ഒദ്യോഗിക പാനൽ വീണ്ടും ഭരണത്തിലായി. ആദ്യമായാണ് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ വോട്ടിംങ്ങിലൂടെ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നത്. 15 പേരടങ്ങുന്ന 2 പാനലും 3 സ്വതന്ത്ര സ്ഥാനാർത്ഥികളുമടക്കം 33 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. രണ്ടാം വാർഡിൻ്റെ വോട്ടെണ്ണൽ നടക്കുന്നു.

കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പരിപാലന സമിതി തെരഞ്ഞെടുപ്പ് ഫലം

0 Comments

Leave a comment