/uploads/news/2310-IMG_20211003_005028.jpg
Local

കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പരിപാലന സമിതി തെരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണൽ പൂർത്തിയായി


കഴക്കൂട്ടം: കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പരിപാലന സമിതി തെരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണൽ പൂർത്തിയായി. ഒന്നാം വാർഡിലെ വിജയിച്ച സ്ഥാനാർത്ഥികളും നേടിയ വോട്ടും. എ.അബ്ദുൽ ഹമീദ് - 95, എ.അബ്ദുൽ റഷീദ് - 101, ഇ.അബ്ദുൽ സലീം - 120, എസ്.അബ്ദുൽ വാഹിദ് - 142, എ.ദാവൂദ് കണ്ണ് - 94 എന്നിങ്ങനെയാണ് വോട്ട് നേടിയത്. രണ്ടാം വാർഡിൽ വിജയിച്ച സ്ഥാനാർത്ഥികളും നേടിയ വോട്ടും.: എ.അബ്ദുൽ ജവാദ് - 125, എം.അബ്ദുൽ വാഹിദ് - 116, എ.മുഹമ്മദ് ഹുസൈൻ - 99, എ.നഹാസ് - 91, എ.ഷജീർ - 94. മൂന്നാം വാർഡിൽ വിജയിച്ച സ്ഥാനാർത്ഥികളും നേടിയ വോട്ടും: ഇ.അബ്ദുൽ അസീസ് - 116, എം.മുഹമ്മദ് ഷാഫി - 80, കെ.അബ്ദുൽ മജീദ് - 72, സജീർ.ബി - 135, സലീം - 87. ഒന്നാം വാർഡിൽ ഔദ്യോഗിക പാനലിൽ മത്സരിച്ച 5 പേരും വിജയിച്ചപ്പോൾ രണ്ടാം വാർഡിലും മൂന്നാം വാർഡിലും 3 പേർ വീതവും വിജയിച്ചു. ഇതോടെ ഒദ്യോഗിക പാനൽ വീണ്ടും ഭരണത്തിലായി. ആദ്യമായാണ് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ വോട്ടിംങ്ങിലൂടെ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നത്. 15 പേരടങ്ങുന്ന 2 പാനലും 3 സ്വതന്ത്ര സ്ഥാനാർത്ഥികളുമടക്കം 33 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാൾ വിജയിച്ചു. മൂന്നാം വാർഡിലെ സ്ഥാനാർത്ഥി സജീർ ആണ് വിജയിച്ച സ്വതന്ത്രൻ. ജമാഅത്തിലെ മൊത്തം വോട്ടർമാർ 836 പേരാണ്. അതിൽ 582 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഒന്നാം വാർഡിലെ 314 വോട്ടർമാരിൽ 203 (65.65 %) പേർ വോട്ടു ചെയ്തു. രണ്ടാം വാർഡിൽ 282 വോട്ടർമാരിൽ 200 (70.92) പേരും മൂന്നാം വാർഡിൽ 240 വോട്ടർമാരിൽ 179 (74.58%) പേരും വോട്ടു രേഖപ്പെടുത്തി. സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിന് അഡ്വ. നഗരൂർ എസ്.ഷാജഹാനാണ് റിട്ടേണിംങ് ഓഫീസറായി ചുമതല വഹിച്ചത്. അഡ്വ. എ.നൗഷാദ് മാലിക്, ആർ.മഹേന്ദ്രലാൽ, റ്റി.എസ് ഹാരിസ്, അഡ്വ. വി.സുധർമ്മൻ, റിട്ട. തഹസീൽദാർ അഡ്വ. നസീർ ഹുസൈൻ, സിയാദ് എന്നിവർ തെരഞ്ഞെടുപ്പിന് നേത്യത്വം നൽകി.

കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പരിപാലന സമിതി തെരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണൽ പൂർത്തിയായി

0 Comments

Leave a comment