കഴക്കൂട്ടം: തോന്നയ്ക്കൽ സായിഗ്രാമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യർത്ഥനയെ തുടർന്ന് തൊട്ടടുത്തുള്ള വാർഡുകളിൽ സന്നദ്ധ പ്രവർത്തകർ വഴി വിതരണം ചെയ്ത അരി പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചന് നല്കിയതാണെന്നു ആരോപിച്ചു പഞ്ചായത്ത് ഓഫീസിനു മുന്നിൽ അനാവശ്യ സമരം നടത്തുന്ന കോൺഗ്രസ് പ്രവത്തകർക്കു അരി കിട്ടിയ കുടുംബങ്ങൾ പ്രതിഷേധ കത്തയച്ചു. നൂറോളം വരുന്ന കത്തുകൾ ഡി.സി.സി സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ കെ.എസ്.അജിത് കുമാറിന്റെ പേരിലാണ് പ്രതിക്ഷേധ കത്തുകൾ അയച്ചത്. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിനു മുന്നിലെ സമര സ്ഥലത്ത് വച്ചു പോസ്റ്റുമാൻ കെ.എസ്.അജിത് കുമാറിന് കത്തുകൾ കൈമാറി. സായിഗ്രാമം തന്ന അരി കഴിച്ചു പോയി, ഇല്ലെങ്കിൽ തിരികെ തരാം കോൺഗ്രസ്സേ എന്നാണ് കത്തിൽ ചിലർ സൂചിപ്പിച്ചിട്ടുള്ളത്. ലോക്ഡൗൺ കഴിഞ്ഞു ജോലിക്കിറങ്ങിയ ശേഷം അരി വാങ്ങി കോൺഗ്രസ് മെമ്പർമാരുടെ വീടുകളിൽ എത്തിക്കാമെന്ന് ചിലർ എഴുതിയതായി അറിയുന്നു.
കഴിച്ചു പോയി, ഇല്ലെങ്കിൽ തിരികെ തരാം കോൺഗ്രസ്സേ ...





0 Comments