/uploads/news/news_കായിക_താരങ്ങള്‍ക്ക്_സ്‌പോര്‍ട്‌സ്_കിറ്റു..._1647536577_6710.jpg
Local

കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്


കഴക്കൂട്ടം: കായിക ഭാവിയ്ക്കായി കൈകോര്‍ത്ത് ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്‌പോര്‍ട്‌സില്‍ കഴിവ് തെളിയിച്ച സാമ്പത്തികമായി ബുദ്ധിമുട്ടുന്ന 34 വിദ്യാർഥികൾക്കാണ് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്റെ സി.എസ്.ആര്‍ വിങ് ബ്ലോക്കേഴ്‌സ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കിറ്റുകള്‍ നൽകിയത്. 


ഫുട്‌ബോള്‍, വെയ്റ്റ് ലിഫ്റ്റിങ്, ക്രിക്കറ്റ്, സോഫ്റ്റ്‌ബോള്‍, ഹോക്കി, കബഡി, ഹാന്‍ഡ്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ കഴിവു തെളിയിച്ച മൂന്ന് നാഷണല്‍ ലെവല്‍ താരങ്ങള്‍, 15 സ്റ്റേറ്റ് ലെവല്‍ താരങ്ങള്‍, 16 ഡിസ്ട്രിക് ലെവല്‍ താരങ്ങള്‍ എന്നിവര്‍ക്കാണ് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് പ്രോത്സാഹനവുമായി എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍.കെ.വര്‍ഗീസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. 


അര്‍ഹരായ കഴിവുള്ള കായിക താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്റെ ശ്രമങ്ങളെ സജന്‍.കെ.വര്‍ഗീസ് അഭിനന്ദിച്ചു. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഡയറക്ടര്‍ ഹരി പ്രസാദ്, എച്ച്.ആര്‍ മനോജ് എലഞ്ഞിക്കല്‍ എന്നിവര്‍ പങ്കെടുത്തു.  

കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്

0 Comments

Leave a comment