തിരുവനന്തപുരം: മുസ്ലിം സമൂഹത്തിന്റെ മൗലികാവകാശമായ ഹിജാബിനെതിരെ പുറപ്പെടുവിച്ച വംശീയ ഉത്തരവ് ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധി പൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ പറഞ്ഞു. ജില്ലാ കമ്മിറ്റി ജി.പി.ഒ യ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയെ പിന്നോട്ടടിക്കാൻ ഈ വിധി ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് കല്ലറ, കോർപറേഷൻ പ്രസിഡന്റ് ബിലാൽ വള്ളക്കടവ് എന്നിവർ സംസാരിച്ചു.
മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയെ പിന്നോട്ടടിക്കാൻ ഈ വിധി ഇടയാക്കുമെന്നും മിർസാദ് റഹ്മാൻ.





0 Comments