ശ്രീകാര്യം: ശ്രീകാര്യത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയുടെ പിറകിലിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ കഴക്കൂട്ടം സ്വദേശി രാജേഷ് കുമാർ എന്ന കണ്ണൻ (42) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള വഴിമദ്ധ്യേ മരിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഓട്ടോ റിക്ഷയിൽ ഇടിച്ച കാറിന്റെ മുൻ ഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ കാറിലെ യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല. പ്രേംകുമാർ എന്നയാളാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ മരണപ്പെട്ട രാജേഷ് കുമാർ സി.പി.എം പള്ളിനട ബ്രാഞ്ച് അംഗവും സി.ഐ.റ്റി.യു ടെക്നോപാർക്ക് ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളിയുമായിരുന്നു.
കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.യാത്രക്കാരനായിരുന്ന സഹോദരീഭർത്താവിന് ഗുരുതര പരിക്ക്.





0 Comments