വയനാട്: വയനാട്ടിൽ കഴിഞ്ഞ മാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പന്റും മറ്റ് ജീവനോപാധികളും നൽകാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തു. സംസ്ഥാന സർക്കാർ 2018 ൽ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്. ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകൾ ഉൾപ്പെട്ട കേസുകളിൽ ഉദാരമായ സമീപനം സ്വീകരിക്കും. വയനാട് ജില്ലയിലെ കാടുകളിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങൾ സായുധ സമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചു വരണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ അഭ്യർത്ഥിച്ചു. താൽപര്യമുള്ള മാവോയിസ്റ്റുകൾക്ക് ജില്ലാ പോലീസ് മേധാവിയേയോ ഏതെങ്കിലും സർക്കാർ ഓഫീസുകളേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലവസരവും സ്റ്റൈപ്പന്റും നല്‍കാന്‍ ശുപാര്‍ശ





0 Comments