തൃശൂർ: കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ചാണ് അപകടം. തമിഴ്നാട് സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. ചായ കുടിക്കാനായി റോഡ് കുറുകെ കടക്കുമ്പോഴാണ് ബസ് വന്നിടിച്ചത് എന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ ആളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി. പിന്നീട് കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്.
മരിച്ചയാള്‍ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സർവീസ് ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്. ഏപ്രിൽ 11ന് സർവ്വീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത അതേ ദിവസം രണ്ട് അപകടങ്ങൾ സംഭവിച്ചിരുന്നു. 11ന് രാത്രി തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്. കല്ലമ്പലത്ത് വെച്ച് കെഎസ് 29 ബസ് ലോറിയുമായി ഉരഞ്ഞ് ബസിന്റെ സൈഡ് മിറർ ഇളകിപ്പോയിരുന്നു.
അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി. പിന്നീട് കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്.





0 Comments