/uploads/news/news_ടെക്‌നോപാര്‍ക്കില്‍_പുതിയ_ഓഫീസ്_തുറന്ന്_..._1651040114_7497.jpg
Local

ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് കെന്നഡിസ് ഐ.ക്യു


കഴക്കൂട്ടം: ലോ ടെക്, ഇന്‍ഷുര്‍ ടെക് രംഗത്തെ നവീന സാധ്യതകള്‍ തുറന്ന് കെന്നഡിസ് ഐ.ക്യു ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ഒന്‍പത് അംഗ ടീമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനി 50 പേരുള്ള ടീമായാണ് ടെക്‌നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിങ്ങിലെ പുതിയ ഓഫീസില്‍ തുടക്കമിടുന്നത്. 


കെന്നഡിസ് ഗ്ലോബല്‍ ഹെഡ് ഓഫ് ലയബലിറ്റി ആന്‍ഡ് ഇന്നവേഷന്‍ റിച്ചാര്‍ഡ് വെസ്റ്റ്, പ്രൊഡക്ട് ആന്‍ഡ് ഇന്നവേഷന്‍ ഡയറക്ടര്‍ കെരീം ഡെറിക്, ഹെഡ് ഓഫ് എന്‍ജിനിയറിങ് ബില്‍ മക്ലാഗ്വിന്‍, സി.ഇ.ഒ ടോണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ്, ടെക്നോപാര്‍ക്ക് ഐ ആന്‍ഡ് ആര്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അഭിലാഷ് ഡി.എസ്, എസ്.ടി.പി.ഐ ഡയറക്ടര്‍ ഗണേഷ് നായിക്, ജിടെക് പ്രതിനിധികള്‍, ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


കൊഗ്നിറ്റീവ് കംപ്യൂട്ടിങ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ടോണി ജോസഫ്, ജയകുമാര്‍.ആര്‍, രഞ്ജു.വി.എം എന്നിവര്‍ ചേര്‍ന്ന ആരംഭിച്ച കമ്പനി കെന്നഡിസ് എന്ന യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ലോ ഫേം ഏറ്റെടുത്തതോടെയാണ് കന്നഡീസ് ഐ.ക്യു എന്ന പേരില്‍ ഇതേ കമ്പനിയുടെ സാങ്കേതിക വിഭാഗമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 


ഇന്‍ഷ്വര്‍ ടെക്, ലോ ടെക് മേഖലകളിലെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഈ പുതിയ സൗകര്യം കമ്പനിക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് കമ്പനി സി.ഇ.ഒ ടോണി ജോസഫ് പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ടെക്‌നോപാര്‍ക്ക് നല്‍കുന്ന പിന്തുണയും സഹായവും വിലമതിയ്ക്കാനാവാത്തതാണ്. കൊവിഡ് സാഹചര്യത്തില്‍ പോലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്‌നോപാര്‍ക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നെന്നും ഇനിയും മുന്നോട്ടുള്ള യാത്രയില്‍ ഇതേ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്‍പത് അംഗ ടീമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനി 50 പേരുള്ള ടീമായാണ് ടെക്‌നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിങ്ങിലെ പുതിയ ഓഫീസില്‍ തുടക്കമിടുന്നത്.

0 Comments

Leave a comment