ബാർസിലോണയോട് വിട പറയുമ്പോൾ മെസ്സിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 20 വർഷങ്ങളായുള്ള ചെറുതും വലുതുമായ ഓർമ്മകൾ, കിരീട നേട്ടങ്ങൾ, സൗഹൃദങ്ങൾ ഒക്കെയും ഓർമ്മക്കൂമ്പാരത്തിൽ നിന്നും നനഞ്ഞിറങ്ങി... റയൽ മാഡ്രിഡിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും, ബാർസിലോണയെ നയിച്ച് മെസ്സിയും കൊമ്പ് കോർത്ത എത്രയോ ക്ലാസ്സിക് മത്സരങ്ങൾ ! ജീവിതത്തിന്റെ സുവർണ്ണ കാലം മുഴുവൻ ചിലവഴിച്ചത് ബാർസിലോണയുടെ പുൽമൈതാനങ്ങളിൽ... മെസ്സീ ,... മെസ്സിയെന്ന ആർപ്പു വിളികൾ സ്വന്തം രാജ്യത്തെക്കാൾ കൂടുതൽ മുഴങ്ങിക്കേട്ടതും ബാർസിലോണ നഗരത്തിൽ. കാൽപ്പന്തുകളിയുടെ മനോഹാരിത മുഴുവൻ താങ്കളുടെ മാന്ത്രികക്കാലുകളുടെ ചടുലതയിലൂടെ ബാർസിലോണക്കാർ എത്രയോ വട്ടം കണ്ടിരിക്കുന്നു. മൈതാനത്തെ ചിത്രം വര പോലെ താങ്കൾ ഇടങ്കാലു കൊണ്ടുള്ള അടികളിലൂടെ നേടിയ ഗോളുകൾ, ഫ്രീക്കിക്ക് ഗോളുകൾ, കൂട്ടുകെട്ടുകളിലൂടെ നേടിയ ഗോളുകൾ ഒന്നും ഈ നഗരം മറന്നിട്ടില്ല... കളി നിർത്തുന്ന കാലത്ത് ബാർസിലോണയിൽ സ്ഥിര താമസമാക്കുമെന്ന താങ്കളുടെ വാക്കുകളിൽ ഈ നഗരത്തോടുള്ള അടുപ്പവും സ്നേഹവും നിറഞ്ഞിരിക്കുന്നു. നന്ദി മെസ്സി .... (ലേഖകൻ: നൗഫൽ കറുവാമൂട്).
നന്ദി മെസ്സി,...





0 Comments