കഴക്കൂട്ടം: കണിയാപുരം, ആലുമ്മൂട് ഗവൺമെന്റ് എൽ.പി.സ്ക്കൂൾ പുതിയ മന്ദിരത്തിന്റെ ഉത്ഘാടനം നാളെ (ജൂൺ 18 ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് എം.എൽ.എ സി.ദിവാകരൻ നിർവഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് കെട്ടിടം. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടി മോൻ അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജലീൽ, കൂടാതെ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാർ ചടങ്ങിൽ പങ്കെടുക്കും.
നാളെ കണിയാപുരം, ആലുമ്മൂട് ഗവൺമെന്റ് എൽ.പി.സ്ക്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉത്ഘാടനം





0 Comments