പോത്തൻകോട്: പോത്തൻകോട് ഗ്രാമ പഞ്ചായത്ത് ജലവിഭവ വകുപ്പിൽ നിന്ന് അനുവദിച്ച ഫണ്ടുപയോഗിച്ച് പണിമൂലയിൽ പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി എം.എൽ.എ സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. 55 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. ഇടത്തറ, മൂഴിഭാഗം, അരിയോട്ടുകോണം, പണിമൂല, കുന്നുംപുറം, അണ്ടൂർക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പണിമൂല കുടിവെള്ള പദ്ധതി പൂർത്തിയായതോടെ പരിഹാരമായി. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ, വൈറ്റ് പ്രസിഡന്റ് ഷീന മധു, പണിമൂല വാർഡ് മെമ്പർ ഹരി തുടങ്ങിയവർ പങ്കെടുത്തു.
പണിമൂലയിലെ കുടിവെള്ള പദ്ധതി എം.എൽ.എ സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.





0 Comments