<p>കഴക്കൂട്ടം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പെരുമാതുറ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ റാലി. മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അഖില പെരുമാതുറയിലെ 8 ജുമുഅ മസ്ജിദുകളുടെ കീഴിലുള്ളവരാണ് റാലിയിലും തുടർന്ന് നടന്ന സമ്മേളനത്തിലും പങ്കെടുത്തത്. പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളി മസ്ജിദ് അങ്കണത്തിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി തീരദേശ പാത വഴി പെരുമാതുറ, മാടൻവിള, വടക്കേ പെരുമാതുറ കടന്ന് പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു. കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധ മുദ്രവാക്യങ്ങളുമായി വിദ്യാർത്ഥികളും വിവിധ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി അംഗങ്ങളുമടക്കമാണ് റാലിയിൽ അണി നിരന്നത്. തീരദേശ ജനതയുടെ പ്രതിഷേധക്കടലായി മാറിയ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഹസ്സൻ ബസരി ബാഖവി ഉദ്ഘാടനം ചെയ്തു. പെരുമാതുറ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറിയും പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ എം.അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ഉമയനല്ലൂർ ചീഫ് ഇമാം കാരാളി സുലൈമാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. വിവിധ ജുമുഅ മസ്ജിദ് ചീഫ് ഇമാമുമാരായ അബ്ദുൽ സത്താർ മൗലവി, സിദ്ധീഖ് ബാഖവി, അബ്ദുൽ അസീസ് മൗലവി, മുഹമ്മദ് റഷാദ്, സബീർ മന്നാനി, ജുനൈദ് മന്നാനി, സിയാദ് ഇർഷാദി എന്നിവർ സംസാരിച്ചു. ബഷറുള്ള മുഹമ്മദ് ഇല്ലിയാസ് സ്വാഗതവും അമീൻ മൗലവി നന്ദിയും പറഞ്ഞു.</p>
പൗരത്വ ഭേദഗതി ബില്ല്: പെരുമാതുറ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ റാലി





0 Comments