/uploads/news/news_മത്സ്യബന്ധനത്തിനിടെ_യുവാവ്_കടലിൽ_വീണ്_മര..._1664979742_7793.jpg
Local

മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ വീണ് മരിച്ചു.


കഴക്കൂട്ടം: മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ വീണ് മരിച്ചു. തുമ്പ പള്ളിത്തുറ സ്വദേശി മാത്യു ഗിൽബർട്ട് (40) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തു നിന്നും മത്സ്യബന്ധനത്തിനു പോയ
സംഘത്തിലായിരുന്നു മാത്യു ഗിൽബർട്ട്,

ഇന്ന് (ബുധനാഴ്ച) രാവിലെ ഉൾക്കടലിൽ വച്ച് ശക്തമായ തിരയിൽ ഇവരുടെ ബോട്ട് ചരിഞ്ഞ് മാത്യു കടലിൽ വീഴുകയായിരുന്നു.
തുടർന്ന്, കൂടെയുണ്ടായിരുന്നവർ മാത്യുവിനെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാഗർകോവിൽ ആശാരിപളളം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

തുമ്പ പള്ളിത്തുറ സ്വദേശി മാത്യു ഗിൽബർട്ട് (40) ആണ് മരിച്ചത്.

0 Comments

Leave a comment