മംഗലപുരം: കേരള മുസ്ലിം യുവജന ഫെഡറേഷൻ പൊയ്കയിൽ യുണിറ്റ്, മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വീൽചെയർ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവും മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണിയും ചേർന്ന് വീൽചെയർ ഏറ്റുവാങ്ങി. വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, യുവജന ഫെഡറേഷൻ തിരുവനന്തപുരം താലൂക് ജോയിന്റ് സെക്രട്ടറി കെ.പി.മുഹമ്മദ് നിഹാസ്, പൊയ്കയിൽ യുണിറ്റ് കൺവീനർ സബിൻ, ഹെൽത്ത് ഇൻസ്പെക്ടർ വികാസ്.പി എന്നിവർ സംബന്ധിച്ചു.
മുസ്ലിം യുവജന ഫെഡറേഷൻ പൊയ്കയിൽ യുണിറ്റ്, പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വീൽചെയർ നൽകി





0 Comments