/uploads/news/news_മൂന്നാറിൽ_പകൽ_സമയത്ത്_കാട്ടാനയിറങ്ങി_1667664305_165.jpg
Local

മൂന്നാറിൽ പകൽ സമയത്ത് കാട്ടാനയിറങ്ങി


മൂന്നാർ: മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ ഇന്ന് പകൽ സമയത്ത് കാട്ടാനയിറങ്ങി. ആനയെകണ്ട്  വിനോദസഞ്ചാരികൾ ചിതറിയോടിയെങ്കിലും, വളരെശാന്തനായി എത്തിയ ആന ആരെയും ഉപദ്രവിക്കാൻ നിൽക്കാതെ റോഡരികിലുള്ള പഴക്കടയിൽനിന്ന്‌ കരിക്ക്, ചോളം, പഴങ്ങൾ എന്നിവ അകത്താക്കി.

ഇന്ന് (ശനി) രാവിലെ 10 മണിയോടെയാണ് വനത്തിൽനിന്നും ഒറ്റയാൻ ഇറങ്ങി റോഡിലൂടെ നടന്നു നീങ്ങിയത്. ആനയുടെ ചിത്രം മൊബൈലിൽ പകർത്തുന്നതിന് വിനോദസഞ്ചാരികൾ തിരക്ക് കൂട്ടുന്നതിനിടെ ആന മുമ്പോട്ട് ചുവട് വച്ചത് പരിഭ്രാന്തിപരത്തി. ഒരു മണിക്കൂറോളം റോഡിൽ തന്നെ നിലയുറപ്പിച്ചതിനുശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

മൂന്നാറിൽ പകൽ സമയത്ത് കാട്ടാനയിറങ്ങി

0 Comments

Leave a comment