കൊച്ചി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് അടിയന്തര ചികിത്സയ്ക്ക് സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാർ. എറണാകുളത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന വൈക്കം ഡിപ്പോയുടെ ആർ.പി.എം. 885 എന്ന ബസിൽ യാത്രചെയ്ത തിരുവനന്തപുരം പെരിങ്ങമ്മല ഷഹന മൻസിലിൽ ഷഹന(25)ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 ഓടെ ബസ് ചെമ്പ് ഭാഗത്ത് എത്തിയപ്പോൾ ഷഹന സീറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു.
അടുത്തിരുന്ന യാത്രക്കാർ കണ്ടക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് ബസ് വൈക്കം താലൂക്ക് ആശുപ്രതി ലക്ഷ്യമാക്കി പാഞ്ഞു. അവിടെ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ഷഹനയെ മാറ്റി. ഇടയ്ക്ക് ഇറങ്ങാൻ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ബസ് നിർത്താതെ ആശുപത്രിയിൽ എത്തിക്കാൻ അവരുടെ സഹകരണവും ഉണ്ടായതായി ബസിലെ കണ്ടക്ടർ പോൾ കെ.ഡാനിയേൽ, ഡ്രൈവർ ബെന്നിച്ചൻ ജേക്കബ് എന്നിവർ പറഞ്ഞു. ബസ് താലൂക്ക് ആശുപത്രിയിൽ എത്തുന്നതുവരെ മറ്റൊരു യാത്രക്കാരി കൃത്രിമശ്വാസം നൽകിയത് ഏറെ സഹായകരമായി.
വൈക്കം ഡിപ്പോയുടെ ആർ.പി.എം. 885 എന്ന ബസിൽ യാത്രചെയ്ത തിരുവനന്തപുരം പെരിങ്ങമ്മല ഷഹന മൻസിലിൽ ഷഹന(25)ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.





0 Comments