/uploads/news/news_സ്വ​ര്‍​ണ​വി​ല​യി​ല്‍_ഇ​ന്ന്_ക​ന​ത്ത_ഇ​ട..._1732516909_9683.jpg
MARKET

സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്ന് ക​ന​ത്ത ഇ​ടി​വ്


കൊ​ച്ചി: സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്ന് ക​ന​ത്ത ഇ​ടി​വ്. പ​വ​ന് 800 രൂ​പയും ഗ്രാ​മി​ന് 100 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,600 രൂ​പ​യി​ലും ഗ്രാ​മി​ന് 7,200 രൂ​പ‍​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 80 രൂ​പ കു​റ​ഞ്ഞ് 5,940 രൂ​പ​യി​ലു​മെ​ത്തി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വെ​ള്ളി​നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 98 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്ന് ക​ന​ത്ത ഇ​ടി​വ്.

0 Comments

Leave a comment