കോട്ടയം: കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിലുള്ളതായി സൂചന. കോട്ടയം സ്റ്റേഷനിലെ സി.പി.ഒ ആയ
മുഹമ്മദ് ബഷീർ ആണ് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഏർവാടി പള്ളിയിലുള്ളതായി വിവരം ലഭിച്ചത്. ബഷീർ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്ന് ബഷീർ കുടുംബത്തെ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
ബഷീർ കോട്ടയത്തുനിന്നു ട്രെയിനിൽ കയറിയെന്ന സൂചന പൊലീസിനു നേരത്തെ ലഭിച്ചിരുന്നു. വാറണ്ട് പ്രതിയെ പിടികൂടാൻ പോകാനിരിക്കെ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ബഷീറിനെ ക്വാർട്ടേഴ്സിൽ നിന്ന് കാണാതായത്. അമിത ജോലിഭാരത്താൽ ബഷീർ സമ്മർദത്തിലായിരുന്നുവെന്ന ആരോപണം ശക്തമാണ്. ലോങ്ങ് പെൻഡിങ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ബഷീറിനോട് നിർദേശിച്ചിരുന്നു. ഇത്തരത്തിൽ നിരവധി ലോങ്ങ് പെൻഡിങ്ങ് കേസുകൾ ബഷീറിന്റെ ചുമതലയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.
വാറണ്ട് പ്രതിയെ പിടികൂടാൻ പോകാനിരിക്കെ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ബഷീറിനെ ക്വാർട്ടേഴ്സിൽ നിന്ന് കാണാതായത്. അമിത ജോലിഭാരത്താൽ ബഷീർ സമ്മർദത്തിലായിരുന്നുവെന്ന ആരോപണം ശക്തമാണ്.





0 Comments