T
നെടുമങ്ങാട്: ആര്യനാട് ഗ്രാമപഞ്ചായത്ത് വാർഡ് 5 ഈഞ്ചപുരിയുടെ ഗ്രാമസഭ യോഗം ഈഞ്ചപുരി എൽ.പി.എസിൽ കൂടി. 2025 - 26 ലെ പദ്ധതി രൂപീകരണ ഗ്രാമസഭയാണ് നടന്നത്. പഞ്ചായത്ത് ആസൂത്രണ സമിതി കൂടി തയ്യാറാക്കിയ കരട് പട്ടിക ഈഞ്ചപ്പുരി ഗ്രാമസഭയിൽ അവതരിപ്പിച്ചു ഭേദഗതി വരുത്താനുള്ളത് ഭേദഗതി വരുത്തുകയും കൂട്ടിച്ചേർക്കാനുള്ളത് കൂട്ടിച്ചേർക്കുകയും ചെയ്തു.
മുൻഗണനാ ക്രമത്തിൽ വാർഡിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ഗ്രാമസഭ കൂടിയത്.
മുഴുവൻ ഗ്രാമസഭ അംഗങ്ങളും പങ്കെടുത്തു. വാർഡ് മെമ്പർ ഈഞ്ചപുരി രാജേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ ഗ്രാമസഭ ഉദ്ഘാടനം ചെയ്‌തു. എ.ഡി.എസ് ചെയർപേഴ്സൺ സൗമ്യ സ്വാഗതം ആശംസിച്ചു. ഗ്രാമസഭ കോഡിനേറ്റർ മേരി കൃതജ്ഞത പറഞ്ഞു.
മുൻഗണന ക്രമത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ഗ്രാമസഭ കൂടിയത്





0 Comments