T
ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിലായി. പെരുംകുളം, ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷ് (44) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം അയൽവാസിയായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
2021-ലാണ് കേസിനാസ്പതമായ സംഭവം നടന്നത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി സ്വമേധയാ രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആടു ജീവിതം പോലെയാണ് 4 വർഷം ഒളിവിൽ കഴിഞ്ഞിരുന്നത്.
കാട്ടാക്കട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൻ.ഷിബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു, ഉണ്ണികൃഷ്ണൻ, ജി.എസ്.സി.പി.ഒ പ്രശോഭ്, സി.പി.ഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് അതിജീവിതയേയും മാതാപിതാക്കളേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി സ്വമേധയാ രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആടു ജീവിതം പോലെയാണ് 4 വർഷം ഒളിവിൽ കഴിഞ്ഞിരുന്നത്





0 Comments