ആര്യനാട്: ആര്യനാട് ബീവറേജസിൽ സൂക്ഷിച്ചിരുന്ന മദ്യകുപ്പികളാണ് മോഷണം പോയത്. എത്ര കുപ്പികളാണ് മോഷണം പോയതെന്ന വിവരങ്ങൾ ജീവനക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് കുത്തി തുറന്നത്. ആര്യനാട് ശ്രീ ഗണപതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. 5,000 ത്തോളം രൂപയാണ് നഷ്ടപ്പെട്ടതെന്ന നിഗമനത്തിലാണ് ക്ഷേത്രം ഭരണ സമിതി അംഗങ്ങൾ. ക്ഷേത്ര കവാടത്തിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തി തുറന്നാണ് മോഷണം നടത്തിയത്. രാവിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വീട്ടമ്മയാണ് സംഭവം ആദ്യം കാണുന്നത്. കാണിക്ക വഞ്ചിക്കുള്ളിൽ നിന്നും കവർന്ന പണം പരിസരത്ത് ചിതറി കിടന്നിരുന്നു. തിങ്കളാഴ്‌ച ദേവസ്വം ബോർഡ് അധികൃതരെത്തി കാണിക്ക കണക്കെടുക്കാനിരിക്കുകയാണ്.
രാവിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വീട്ടമ്മയാണ് സംഭവം ആദ്യം കാണുന്നത്





0 Comments