/uploads/news/news_ഉമ്മൻ_ചാണ്ടിക്ക്_ആദരമർപ്പിച്ച്_മന്ത്രിസഭ..._1689777408_5862.jpg
NEWS

ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് മന്ത്രിസഭാ യോഗം


തിരുവനന്തപുരം

മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലം എം. എൽ എയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ യോഗം അനുശോചിച്ചു.

ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തിൽ പറയുന്നു.

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്, അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം.

ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് മന്ത്രിസഭാ യോഗം

0 Comments

Leave a comment