മുതലപ്പൊഴിയിൽ നിന്നും 33 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് ചോർച്ച ഉണ്ടായതിനെ തുടർന്ന് ആഴക്കടലിൽ കുടുങ്ങി. കഠിനംകുളം ശാന്തിപുരം സ്വദേശി തങ്കച്ചൻ്റെ ഉടമസ്ഥയിലുള്ള കടലമ്മ എന്ന വള്ളമാണ് 19 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്. പെരുമാതുറയിടെ ഫിർദൗസ് എന്ന വള്ളം എത്തിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
പുലർച്ചെ ആറിനാണ് മുതലപ്പൊഴിയിൽ നിന്നും ഇവർ മത്സ്യബന്ധനത്തിനായി പോയത്. റേഡിയേറ്ററിന്റെ ഭാഗത്തുണ്ടായ വിടവിലൂടെ വെള്ളം കയറുകയായിരുന്നു. ഇതോടെ രക്ഷാപ്രവർത്തനത്തിന് മറൈൻ എൻഫോഴ്മെൻ്റിൻ്റെയും മറ്റു മത്സ്യത്തൊഴിലാളി വള്ളങ്ങളുടെയും സഹായം തേടി. രക്ഷാപ്രവർത്തകർ എത്തുന്നത് വരെ വെള്ളം കോരി മാറ്റിയും തുണി ഉപയോഗിച്ചും വെള്ളം കയറുന്നത് തടഞ്ഞുനിർത്തി.
പെരുമാതുറ സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള ഫിർദൗസ് എന്ന വള്ളത്തിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ മാറ്റിയതോടെയാണ് വൻ അപകടം ഒഴിവായത്. ചോർച്ച ഉണ്ടായ വെള്ളം മറൈൻ ഇൻഫോസ്മെന്റിന്റെ വള്ളത്തിൽ കെട്ടിവലിച്ചാണ് കരയ്ക്ക് എത്തിച്ചത്.
വെള്ളത്തിലുണ്ടായിരുന്ന 33 പേരിൽ 24 പേരും അതിഥി തൊഴിലാളികളാണ്, മറ്റു തൊഴിലാളികൾ ശാന്തിപുരം, പെരുമാതുറ സ്വദേശികളാണ്.
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി





0 Comments