തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴി കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പരുഷോത്തം രൂപാലെ സന്ദർശനം നടത്തി. അഴിമുഖത്തെ തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യം മനസ്സിലാകാനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ,കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ മുരുഗൻ എന്നിവർക്കൊപ്പം മന്ത്രി അഴിമുഖം സന്ദർശിച്ചത്. പെരുമാതുറ അദാനിയുടെ വാർഫിലെത്തിയ സംഘം മത്സ്യതൊഴിലാളികളുമായി സംസാരിച്ചു.
അപകട കാരണങളെ കുറിച്ചുള്ള CWPRS ൻ്റെ പഠന റിപ്പോർട്ട് വന്നതിനു ശേഷം സംസ്ഥാന സർക്കാരുമായി ഒന്നിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ.10 വർഷത്തിനിടെ 68 ഓളം പേരണ് ഇവിടെ വിവിധ അപകടങ്ങളിൽ പെട്ട് മരണപ്പെട്ടത് അപകടങ്ങൾ തുടർക്കഥയായ സഹചര്യത്തിൽ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം നേരത്തെ മുതലപ്പൊഴി സന്ദർശിച്ച് പ്രാഥമിക പoനം നടത്തിയിരുന്നു.
പുലിമുട്ടുകൾ ഇടിഞ്ഞു താഴ്ന്നു കടലിലേക്ക് വീഴുന്നതും അഴിമുഖത്ത് മണൽ. കൃത്യസമയത്ത് നീക്കം ചെയ്യാത്തതുമാണ് അപകടങ്ങൾക്ക് കാരണമായി പറയപ്പെടുന്നത്. പുലിമുട്ടിന്റെ വിസ്താരം കൂട്ടണമെന്ന ആവശ്യവും നിലനിൽക്കുന്നു. അഴിമുഖത്തിൻ്റെ വിസ്താരം കുറവായതിനാൽ ശക്തമായ തിരയടിയാണ് അനുഭവപ്പെടുന്നത്.നിലവിൽ അദാനി ഗ്രൂപ്പ് എത്തിച്ച ലോങ്ങ് ബൂം ക്രെയിനുകൾ ഉപയോഗിച്ച് ചെറിയ പാറകൾ നീക്കം ചെയ്യുന്ന പ്രവർതികൾ മാത്രമാണ് മുതലപ്പൊഴിയിൽ നടന്നിട്ടുള്ളത്. കുറ്റൻ കല്ലുകൾ നീക്കം ചെയ്യാനായി കൂടുതൽ ശേഷിയുള്ള ലോങ് ഭൂം ക്രെയിൻ എത്തിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ മണൽ നീക്കം ചെയ്യാനുള്ള പ്രവർത്തികൾ ആരംഭിക്കാനാകൂ, അദാനി ഗ്രൂപ്പ് മുതലപ്പൊഴിയിൽ നടത്തുന്ന പ്രവർത്തികൾക്ക് വേഗത പോരയെന്ന ആക്ഷേപവും ഉയരുന്നു.
കേന്ദ്രമന്ത്രിതല സംഘം മുതലപ്പൊഴിയിലെത്തി





0 Comments