/uploads/news/news_കേബിൾ_ടി_വി_ഓപ്പറേറ്റേഴ്സ്_കൺവൻഷൻ_1738760608_5356.jpg
NEWS

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് കൺവൻഷൻ


തിരുവനന്തപുരം :-  

കേബിൾ ടിവി ഓപ്പറേറ്റേഴ്സ്  അസോസിയേഷൻ്റെ 14-ാമത് സംസ്ഥാന കൺവെൻഷൻ നടന്നു തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമ്മൽ കൺവൻഷനിൽ തുടക്കമായി. സി.ഒ. എ സംസ്ഥാന പ്രസിഡന്റ്‌ പ്രവീൺമോഹൻ പതാക ഉയർത്തി. കൺവെൻഷൻ്റെ ഉത്ഘാടനം കേരള നിയമസഭാ സ്പീക്കർ എ.എന്‍ ഷംസീര്‍ നിർവ്വഹിച്ചു. സാമൂഹിക മാറ്റത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് സ്പീക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളവിഷന്‍ കോര്‍പ്പറേറ്റുകളുടെ ചൂഷണം തടഞ്ഞു.സിഒഎ ഇനിയും ശക്തിപ്പെടണമെന്നും മുഖ്യധാരമാധ്യമങ്ങള്‍ പോലും നല്‍കാത്ത പ്രധാന്യം കേരളവിഷന്‍ ന്യൂസ് നല്‍കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ കേരളവിഷന്‍ ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എംഎസ് ബനേഷ്, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച ക്യാമറമാനുള്ള പുരസ്‌കാരം നേടിയ സനോജ് പയ്യന്നൂര്‍ എന്നിവരെ സ്പീക്കര്‍ ആദരിച്ചു. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് സിഒഎ ജനറൽ സെക്രട്ടറി പി ബി സുരേഷും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ബിനു ശിവദാസും കെ സി സി എൽ റിപ്പോർട്ട് എംഡി പി പി സുരേഷ് കുമാറും കേരള വിഷൻ ന്യൂസ് റിപ്പോർട്ട് എം ഡി പ്രജീഷ് അച്ചാണ്ടിയും സിഡ്കോ റിപ്പോർട്ട് പ്രസിഡന്റ് കെ വിജയകൃഷ്ണനും ഭരണഘടന ഭേദഗതി കെ സി സി എൽ ചെയർമാൻ കെ കോവിന്ദിൻ എന്നിവർ അവതരിപ്പിച്ചു.തുടർന്ന് അക്ഷയ സംരംഭകരുടെ സംഘടനയും ( FACE) കെ സി സി എൽ ഉം ആയുള്ള ധാരണ പത്ര കൈമാറ്റം നടന്നു.

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് കൺവൻഷൻ

0 Comments

Leave a comment