ചിറയിൻകീഴ്: അന്തരിച്ച പ്രമുഖ നടനും ഭരത് അവാർഡ് ജേതാവും ചിറയിൻകീഴ് സ്വദേശിയുമായ ഭരത് ഗോപിയുടെ പതിനേഴാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌മൃതി സദസ്സ് സംഘടിപ്പിച്ചു.
ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു. ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര അധ്യക്ഷനായി.
ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പുതുക്കരി പ്രസന്നൻ, കോൺഗ്രസ്സ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ, കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് ബിജു കിഴുവിലം, കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ സുരേഷ്കുമാർ, ഷാനവാസ്, രാധാകൃഷ്ണൻ, അശോകൻ, കൃഷ്ണകുമാർ, അഭിലാഷ്, നൗഷാദ് കിഴുവിലം, താഹ, ബിനോയ് എസ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു





0 Comments