തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പൂത്തുറ സ്വദേശി ജോൺസൺ എന്ന മത്സ്യത്തൊഴിലാളിയാണ് കടലിൽ വീണത്. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെൻറും ഇയാളെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട തൊഴിലാളി മത്സ്യബന്ധനത്തിനായി വീണ്ടും കടലിലേക്ക് പുറപ്പെടുകയും ചെയ്തു. അഴിമുഖത്തെ ആഴക്കുറവും പുലിമുട്ടുകളുടെ ഭാഗമായ കല്ലുകൾ അഴിമുഖത്ത് വീണു കിടക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്. മൺസൂൺ ആരംഭിച്ചതിനുശേഷം ഉണ്ടാകുന്ന 21 ആമത്തെ അപകടമാണ് ഇന്ന് നടന്നത്. അഴിമുഖത്തെ ആഴക്കുറവ് പരിഹരിക്കാൻ സർക്കാർ നിയോഗിച്ച അദാനി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് വേഗത പോരന്ന ആക്ഷേപം ശക്തമാണ്
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം





0 Comments