മുതലപ്പൊഴി അഴിമുഖത്തെ കല്ലുകൾ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.
തമിഴ്നാട്ടിലെ നാഗർകോവിൽ നിന്ന് എത്തിച്ച 20 ഭൂം ലെങ്ത്തുള്ള ക്രെയിൻ ഉപയോഗിച്ചുകൊണ്ടുള്ള കല്ലുനിക്കൽ പ്രവർത്തനങ്ങളാണ് ഇന്ന് ഉച്ചയോടെ മുതലപ്പൊഴിയിൽ തുടക്കമായത് . ആദ്യഘട്ടത്തിൽ മുതലപ്പൊഴി ഹാർബറിലെ തെക്ക് ഭാഗത്ത് നിന്നുള്ള കല്ലുകൾ അഴിമുഖത്ത് നിന്ന് നീക്കം ചെയ്യും. വലിയ കല്ലുകൾ നീക്കം ചെയ്യാൻ ശ്രമിചെങ്കിലും വടം പൊട്ടിയതിനാൽ ഈ നീക്കം പാളി. നിലവിൽ കൊണ്ടുവന്ന ക്രെയിൻ ഉപയോഗിച്ചുകൊണ്ട് കുറ്റൻ കല്ലുകൾ നീക്കൽ സാധ്യമാകില്ലെന്നും കൂറ്റൻ പാറകൾ നീക്കം ചെയ്യുന്നതിനായി കൂടുതൽ ശേഷിയുള്ള ക്രെയിൻ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണൽ നീക്കൽ വേഗത്തിലാക്കാൻ മന്ത്രിതല സമിതിയുമായി തിങ്കളാഴ്ച നടന്ന ചർച്ചകൾക്ക് ശേഷമാണ് അദാനി ഗ്രൂപ്പ് മുതലപ്പൊഴിയിലെ പ്രവർത്തനം ആരംഭിച്ചത് . മണ്ണും കല്ലും നീക്കി പ്പൊഴിയുടെ ആഴം ഏഴു മീറ്റർ ആക്കാൻ ഒരു മാസത്തിലേറെ സമയം എടുക്കും എന്നാണ് അദാനി ഗ്രൂപ്പ് അധികൃതർ പറയുന്നത്. കൂടുതൽ നീളമുള്ള ക്രെയിനുകൾ ആവശ്യമാണെങ്കിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 24 മണിക്കൂറും ആംബുലൻസ് സേവനം ഉച്ചയോടെ മുതലപ്പൊഴിയിൽ ആരംഭിച്ചു. കരമാർഗം മണ്ണൽ നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നും ജോലികൾ ആരംഭിക്കാനായില്ല. അഴിമുഖത്തെ വെളിച്ചക്കുറവിന് 6 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ഹാർബർ വകുപ്പ് അറിയിക്കുന്നത്. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങൾക്കുമപ്പുറം മുതലപ്പൊഴിയിലെ അപകട സാഹചര്യം ഒഴിവാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ പൂർണ്ണതോതിൽ എത്തിയിട്ടില്ല. ഒരു ദിവസത്തെ പ്രവർത്തനങ്ങൾ കൂടി നിരീക്ഷിച്ച ശേഷം സമരപരിപാടികളുമായി പ്രതിഷേധ ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ
മുതലപ്പൊഴി അഴിമുഖത്തെ കല്ലുകൾ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.





0 Comments