T
കാട്ടാക്കട: വീട് കുത്തി തുറന്ന് മോഷണം 50,000 രൂപയും മൊബൈൽ ഫോണും ചാർജറും വാച്ചും നഷ്ടപ്പെട്ടു. മൈലാടിക്ക് സമീപം രാകേഷിന്റെ വീട്ടിൽ കഴിഞ്ഞ 12-ാം (ഞായറാഴ്ച്ച) തീയതി പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്. വീട്ടുകാർ ഉറക്കത്തിലായിരുന്ന സമയം സിഡിഎമ്മിൽ ഇടാനായി സൂക്ഷിച്ചു വച്ചിരുന്ന 50,000 രൂപയാണ് കവർന്നത്.
രണ്ടാമത്തെ നിലയിൽ മകൻറ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കോൽ അടുത്തുതന്നെയുള്ള ഒരു ബോക്സിൽ ഇട്ടു സൂക്ഷിച്ചിരിക്കുകയായിരുന്നു. മകൻ യാത്ര പോയി തിരിച്ചു വന്നപ്പോഴാണ് കതക് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പരിശോധനയിൽവീട്ടിൽ മോഷണം നടന്നതായി മനസ്സിലാക്കുകയും, വിവരം കാട്ടാക്കട പോലീസിൽ അറിയിക്കുകയും ആയിരുന്നു, പോലീസ് അന്വേഷണം ആരംഭിച്ചു, ഡിസംബർ മാസത്തിലും ഇവിടെ മോഷണം നടന്നിരുന്നു, അന്ന് ഹെൽമെറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളാണ് മോഷണം പോയിരുന്നത്,
വീട് കുത്തി തുറന്ന് മോഷണം 50,000 രൂപയും മൊബൈൽ ഫോണും ചാർജറും വാച്ചും നഷ്ടപ്പെട്ടു





0 Comments