/uploads/news/news_''ചരിത്ര_നിമിഷം,"_ചന്ദ്രനെ_തൊട്ട്_ചന്ദ്ര..._1692806749_5130.jpg
NEWS

ചരിത്ര നിമിഷം, ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3 ദൗത്യം


ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ അയച്ച ചന്ദ്രയാൻ 3 ചന്ദ്രനെ തൊട്ടു. ഇന്ന് വൈകീട്ട് 5.45ന് സോഫ്റ്റ് ലാൻഡിങ് ആരംഭിച്ചത്. 6.06നാണ് ചന്ദ്രനിൽ ഇറങ്ങിയത്. ബംഗളൂരു ബ്യാലലുവിലെ ഐഎസ്ആർഒയുടെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ് വർക്കിൽ നിന്ന് ലാൻഡർ മൊഡ്യൂളിന് വൈകീട്ട് നാല് മണിയോടെ അന്തിമഘട്ടത്തിന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലാൻഡിങ് നടത്തിയത്. 4 വർഷത്തിനിടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമാണിത്. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരേയും ചാന്ദ്രദൗത്യം വിജയിച്ചത്. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

''ചരിത്ര നിമിഷം," ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3 ദൗത്യം

0 Comments

Leave a comment