T
മലയിൻകീഴ്: ദിവസങ്ങൾക്കു മുമ്പ് മലയിൻകീഴ് അണപ്പാടു നിന്ന് 27 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിലെ മുഖ്യപ്രതിയും ആമച്ചൽ സ്വദേശിയുമായ അഭിജിത്താണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് അഭിജിത്ത്. കേരളത്തിൽ എം.ഡി.എം.എ സപ്ലൈ നടത്തുന്നത് അഭിജിത്താണെന്ന് കാട്ടാക്കട പോലീസ് പറഞ്ഞു.
മലയിൻകീഴ് അണപ്പാട് വാടകവീട് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന ദമ്പതികളെയും എം.ഡി.എം.എ വാങ്ങാനെത്തിയവരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മലയിൻകീഴ് അണപ്പാട് വാടകവീട് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന ദമ്പതികളിൽ നിന്നും എം.ഡി.എം.എ വാങ്ങാനെത്തിയവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.





0 Comments